29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kechery വാട്ടര്‍ അതോററ്റിയുടെ പൈപ്പ് പൊട്ടി കൂടി വെള്ളം പാഴാകുന്നു

വാട്ടര്‍ അതോററ്റിയുടെ പൈപ്പ് പൊട്ടി കൂടി വെള്ളം പാഴാകുന്നു

23

വാട്ടര്‍ അതോററ്റിയുടെ പൈപ്പ് പൊട്ടി കൂടി വെള്ളം പാഴാകുന്നു.കണ്ടാണശ്ശേരി പഞ്ചായത്തില്‍ പന്നിശ്ശേരി മഹാവിഷ്ണു- നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ എതിര്‍വശത്തായാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത്.മൂന്ന് ദിവസമായി വെള്ളം പാഴായി പോയി കൊണ്ടിരിക്കുകയാണ്. പൈപ്പിന്റെ വിവിധഭാഗങ്ങളിലായി പൈപ്പ് പൊട്ടിയതിനാല്‍ ആയിരകണക്കിന് ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ഒഴുകി പോകുന്നത്. പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച്, വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥര്‍, മേഖലയിലേക്കുള്ള വെള്ളം വിടുന്നത് നിറുത്തിവെച്ചു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പൈപ്പ് മാറ്റി സ്ഥാപിച്ച ശേഷമായിരിക്കും ജലവിതരണം പുനരാരംഭിക്കുക.

ADVERTISEMENT
error: Content is protected !!