ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി കടവല്ലൂര്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കടവല്ലൂര്‍ പഞ്ചായത്തില്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുക, ഐസിഡിഎസ് സൂപ്പര്‍വൈസറെ സ്ഥിരമായി നിയമിക്കുക, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് ഒറ്റതവണയായി മുഴുവന്‍ തുകയും വിതരണം ചെയ്യുക, മെഡിക്കല്‍ ക്യാമ്പ് നടത്തുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാതാപിതാക്കള്‍ കടവല്ലൂര്‍ പഞ്ചായത്തിന് മുമ്പില്‍ ധര്‍ണ്ണ നടത്തിയത്. സലാഹുദ്ദീന്‍, ഷെരീഫ്, യൂസഫ് ആലുങ്ങല്‍, മുഹമ്മദ് ഷാ, കെ എസ് റുക്കിയ, സി പി സാബിറ, സി കെ റജീന, ജുമൈല, കെ ബി ചിത്ര, മുബീന, കെ ജി സുധ, ബിന്ദു എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും, വര്‍ഷങ്ങളായി അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം രക്ഷിതാക്കള്‍ പഞ്ചായത്ത് സെക്രട്ടറി രേഖ കെ നായര്‍ക്കു കൈമാറി.
Home Bureaus Perumpilavu ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി കടവല്ലൂർ പഞ്ചായത്തിൽ മാതാപിതാക്കളുടെ പ്രതിഷേധ ധർണ്ണ



