പഞ്ചായത്തിന്റെ കീഴിലുള്ള കടവല്ലൂര്‍ വട്ടമാവ് മൈതാനം നവീകരിക്കാന്‍ പദ്ധതി ആയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ സാധിക്കാതെ അധികൃതര്‍. 2 വീട്ടുകാര്‍ മൈതാനത്തിന്റെ ഭാഗമായ സ്ഥലം കയ്യേറി താമസിക്കുന്നുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മൈതാനത്തിന്റെ നവീകരണം വൈകിയപ്പോള്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ കൊരട്ടിക്കര പട്ടിയാംപുള്ളി ധനീഷ് മന്ത്രി വി.അബ്ദുറഹിമാന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാര്‍ക്കു ഒഴിഞ്ഞു പോകാന്‍ നോട്ടിസ് നല്‍കി. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഇവര്‍ ഒഴിഞ്ഞു പോയിട്ടില്ല.
പൊതുസ്ഥലത്ത് താമസിക്കുന്നവര്‍ക്കു മറ്റു സ്ഥലങ്ങളില്‍ വസ്തുവും വീടും ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഈ സ്ഥലം തങ്ങള്‍ക്കു പതിച്ചു നല്‍കണമെന്നാണ് ഇവരുടെ അവകാശവാദം.


