വാഴപ്പിള്ളി തറവാട് കൂട്ടായ്മ സംഗമം ഡിസംബര്‍ 21 ന്

പാലയൂര്‍ ഫൊറോനയിലെ വാഴപ്പിള്ളി തറവാട് കൂട്ടായ്മയുടെ പ്രഥമ സംഗമം ഡിസംബര്‍ 21 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആര്‍ത്താറ്റ് ഹോളിക്രോസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് സംഗമം. രാവിലെ രജിസ്‌ട്രേഷനോട് കൂടിയാണ് സംഗമത്തിന് തുടക്കമാകുക.

9.30 ന് ഫാ. ഫ്രാന്‍സിസ് വാഴപ്പിള്ളി സീനിയര്‍ മുഖ്യകാര്‍മ്മികനായി ദിവ്യബലി നടക്കും. ഡോ. ട്വിങ്കിള്‍ വാഴപ്പിള്ളി സന്ദേശം നല്‍കും. വൈദികരായ സൈജന്‍ വാഴപ്പിള്ളി, ബില്‍ ജു വാഴപ്പിള്ളി, ടോണി വാഴപ്പിള്ളി, ഫ്രെജോ വാഴപ്പിള്ളി, ജിബി വാഴപ്പിള്ളി എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാകും. 10.30 ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. മെല്‍ബണ്‍ രൂപതാ ബിഷപ്പ് എമിരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍ സംഗമത്തിന്റെ ഉദിഘാടനം നിര്‍വ്വഹിക്കും. ഫാ. ഫ്രാന്‍സിസ് വാഴപ്പിള്ളി അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ ഫാ. ഫ്രാന്‍സിസ് വാഴപ്പിള്ളി വി.ഡി. ജോഷി മാസ്റ്റര്‍, വി.കെ. വില്‍സണ്‍,വി ജെ. വിനു,ബോസ് വാഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT