25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kunnamkulam ‘നുഹ്റോദ് യല്‍ദോ’ ; ക്രിസ്മസ് കരോള്‍ റോഡ് ഷോ ഞായറാഴ്ച

‘നുഹ്റോദ് യല്‍ദോ’ ; ക്രിസ്മസ് കരോള്‍ റോഡ് ഷോ ഞായറാഴ്ച

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പളളിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ക്രിസ്മസ് കരോള്‍ റോഡ് ഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുജനനത്തിന്റെ പ്രകാശം എന്നര്‍ത്ഥം വരുന്ന നുഹ്റോദ് യല്‍ദോ എന്ന പേരില്‍ ഞായറാഴ്ച്ചയാണ് ക്രിസ്മസ് കരോള്‍ റോഡ് ഷോ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം പളളിയില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. കുര്യാക്കോസ് മോര്‍ ക്ലിമീസ് മെത്രോപ്പോലീത്ത ഫ്‌ളാഗ് ഓഫ് ചെയ്യും വൈവിധ്യമാര്‍ന്ന പരിപാടികള്‍  റോഡ് ഷോയുടെ ഭാഗമായി അരങ്ങേറും.  ഇടവകയിലെ എം.പി.പി.എം യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പളളിയില്‍ ഒരുക്കിയ 40 അടി ഉയരമുളള വലിയ ക്രിസ്മസ് ട്രീയുടെ ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫാ.ബിജു മുങ്ങാംകുന്നേല്‍, ട്രസ്റ്റി സി.യു. ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!