വെള്ളാറ്റഞ്ഞൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേത്യത്വത്തില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെള്ളാറ്റഞ്ഞൂര്‍ പള്ളിക്കു സമീപം കൂട്ടായ്മയിലെ തന്നെ ഒരംഗത്തിന്റെ വീട്ടുപറമ്പിലാണ് കൃഷി ചെയ്തിരിക്കുന്നത്. പയര്‍, വെണ്ട, വഴുതന, തക്കാളി എന്നിവയാണ് പ്രധാന വിളകള്‍. അമല ആശുപത്രി ആര്‍എച്ച്ടിസിയുടെ വെള്ളാറ്റഞ്ഞൂരിന്റെ കീഴിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍ സി.എഫ് ജോയ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം കെ.ജി ഗോപിനാഥ്, ഹെല്‍ത്ത് സെന്റര്‍ ഇന്‍ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി.എം ശ്രുതി, സൗഹൃദം കൂട്ടായ്മ പ്രസിഡണ്ട് ശങ്കരന്‍കുട്ടി, എംജിഎസ് നായര്‍, എം. എഫ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.