നബി കീര്‍ത്തന വാഹന പ്രചരണം സംഘടിപ്പിച്ചു

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നബി കീര്‍ത്തന വാഹന പ്രചരണം സംഘടിപ്പിച്ചു. തൃശൂര്‍ – പാലക്കാട് ജില്ലാ ദഅ്‌വത്തേ ഇലള്ളാഹ് സെക്രട്ടറി എം അബ്ദുല്‍ ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദക്ഷിണ ഭാരത പ്രചരണ കാര്യദര്‍ശി എംഎ സൈനുല്‍ ആബിദീന്‍ന്റെ പ്രാര്‍ത്ഥനയോടെ വാഹന പ്രചരണം ആരംഭിച്ചു. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദിറിന്റെ നേതൃത്വത്തില്‍ കെ ഖമറുദ്ദീന്‍ തിരുവിഴാംകുന്ന്, ജബ്ബാര്‍ പള്ളിപ്പുറം, എന്‍ ഷഫീഖ് അഹ്‌മദ് മണ്ണാര്‍ക്കാട്, മുഹമ്മദുണ്ണി മുസ്ലിയാര്‍ ചേലക്കര, എം.എ സൈനുല്‍ ആബിദീന്‍ ഐരാപുരം തുടങ്ങിയവര്‍ പതിനാറു സ്ഥലങ്ങളില്‍ പ്രഭാഷണം നടത്തി.

ADVERTISEMENT