വെള്ളാറ്റഞ്ഞൂര്‍ ഹരിജന്‍ കുടിവെള്ള പദ്ധതി ടാങ്കിന്റെ ഉദ്ഘാടനം നടത്തി

വേലൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിനെ സമ്പൂര്‍ണ്ണ കുടിവെള്ള വാര്‍ഡായുള്ള പ്രഖ്യാപനവും വെള്ളാറ്റഞ്ഞൂര്‍ ഹരിജന്‍ കുടിവെള്ള പദ്ധതി ടാങ്കിന്റെ ഉദ്ഘാടനവും എ.സി. മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചിലവഴിച്ചാണ് ടാങ്ക് നിര്‍മ്മിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി ചടങ്ങിന് അധ്യക്ഷനായി.ടാങ്ക് നിര്‍മ്മിക്കുവാന്‍ സ്ഥലം നല്‍കിയ ചിറ്റലപ്പിള്ളി ജോബിനെ ചടങ്ങില്‍ ആദരിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ സി.എഫ്.ജോയ്, ഷേര്‍ളി ദിലീപ്കുമാര്‍, മെമ്പര്‍ വിമല നാരായണന്‍, പദ്ധതി കണ്‍വീനര്‍ എം.സി.മാത്യൂസ്, പഞ്ചായത്ത് എ ഇ അശ്വിന്‍ പി വിജയന്‍, അമല മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രുതി, ചൊവ്വന്നൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.വി.നൈജു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT