വെള്ളാറ്റഞ്ഞൂര്‍ ലക്ഷം വീട് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി

വേലൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളാറ്റഞ്ഞൂര്‍ ലക്ഷം വീട് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലമാണ് വെള്ളാറ്റഞ്ഞൂര്‍. 2 , 13 വാര്‍ഡുകളിലേക്കും ഇവിടെ നിന്ന് കുടിവെള്ള വിതരണം ചെയ്യുന്നത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍ അദ്ധ്യക്ഷയായി. വികസന സമിതി സ്ഥിരം അദ്ധ്യക്ഷന്‍ സി.എഫ്.ജോയ്, ആര്‍.ആര്‍.ടി അംഗം കെ.വി പ്രദീപ്, കുടിവെള്ള സമിതി പ്രസിഡന്റ് എം.സി മത്തായിക്കുട്ടി, പൊതുപ്രവര്‍ത്തകര്‍ ടി.പി. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT