കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ അകാരണമായി മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കവാടത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്ന എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ഫ്രെഡി ജോണ്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് പിപി യേശുദാസ്, കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സുഭാഷ് തിരുത്തിയില്‍, പി പി രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.