വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന് അരങ്ങുണര്‍ന്നു

വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. വേലൂര്‍ ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടന്‍ ടി.ജി.രവി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ പി.കൃഷ്ണദാസ് അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ് വിശിഷ്ടാതിഥിയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, അബില്‍ ബേബി, പി.കെ.സുരേഷ്, കെ.വിനോദ്കുമാര്‍, വി.എം. മനോഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുന്നപ്ര മരുതം തിയേറ്റര്‍ ഗ്രൂപ്പിന്റെ മാടന്‍ മോക്ഷം എന്ന നാടകം അരങ്ങേറി.

ADVERTISEMENT