തിറയും പൂതനും പതിനെട്ടര കാവുകളിലെ ദേശങ്ങളിലേക്ക് പ്രയാണമാരംഭിച്ചു

ചരിത്ര പ്രസിദ്ധമായ വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭാഗമായ തിറയും പൂതനും പതിനെട്ടര കാവുകളിലെ ദേശങ്ങളിലേക്ക് ദേവീയ പ്രയാണമാരംഭിച്ചു. ക്ഷേത്രാചരങ്ങളുടെ ഭാഗമായി ഭഗവതിക്കാവുകളില്‍ തിറയും പൂതനും ഒഴിച്ചുകൂടാനാവത്ത സ്ഥാനമാണുള്ളത്.  ദശദേശാന്തരം വീടുകളില്‍ ചെന്ന് വേലയുടെ സന്ദേശമെത്തിച്ച്, ദേശമാകെ ഉത്സവച്ഛായ നിറക്കുന്ന പ്രയാണത്തിനു പണ്ട് ചെറുബാല്യങ്ങള്‍ പിന്‍പറ്റിയിരുന്നു. അവകാശക്കാരായ വെണ്ടിലശ്ശേരി കേളു മകന്‍ ത്യാഗരാജനാണ് ഇപ്പോള്‍ തിറക്കും പൂതനും നേതൃത്വം നല്‍കുന്നത്.

ADVERTISEMENT