വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏഴാം പൂജ നടത്തി

വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏഴാം പൂജ നടന്നു.  ചരിത്രപ്രസിദ്ധമായ കുതിരവേലയ്ക്കു ശേഷം കാര്‍ത്തിക വേലയില്‍ പങ്കെടുത്ത് തട്ടകത്തമ്മയോട് ഉപചാരം ചൊല്ലി തിരിച്ചു പോയതിനു ശേഷം ഏഴാം പൂജയില്‍ ഗുരുതി തര്‍പ്പണത്തിനു ശേഷമാണ് ക്ഷേത്ര നട തുറന്നത്. ക്ഷേത്രത്തിന്റെ വടക്കും വാതിലില്‍ ക്ഷേത്രപാലകന്റെ ക്ഷേത്രത്തിനു മുമ്പിലാണ് രാവിലെ ഏഴാം പൂജ ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം കോമരം ശ്രീനിവാസന്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികനായി. ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട്, പ്രസിഡന്റ് ശ്രീരാമന്‍ തെക്കൂട്ട്, സെക്രട്ടറി സൂജീഷ് അരുവാത്തോട്ടില്‍ ജന.കണ്‍വീനര്‍ മനോജ് പെരുവഴിക്കാട്ട് തുടങ്ങിയവര്‍ ഏഴാം പൂജയ്ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT