പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തില്‍ വിഭൂതി തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. രാവിലെ നടന്ന പ്രത്യേക വിശുദ്ധ കുര്‍ബാനയ്ക്കും വിഭൂതി ശുശ്രൂഷയ്ക്കും വികാരി ഫാ. ആന്റണി ചെമ്പകശേരി, അസി. വികാരി ഫാ. ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍, ഫാ. അമല്‍ ചാഴൂര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നോമ്പിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പള്ളിയില്‍ പ്രത്യേക കുരിശിന്റെ വഴിയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.



