25 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad വിജയാഘോഷം നടത്തി

വിജയാഘോഷം നടത്തി

ചാവക്കാട് നഗരസഭ 1, 28,32, 33 വാര്‍ഡുകളിലെ യൂഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയാഘോഷം നടന്നു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി ഗോപപ്രതാപന്‍, ടിഎം ഷാജി, ബ്രജിത പ്രദീപ്, തനുജ ഷാഫി എന്നിവരുടെ വിജയാഘോഷം
ജാനി വളവില്‍ നിന്നും
ആരംഭിച്ചു പുത്തന്‍ കടപ്പുറം സെന്ററില്‍ സമാപിച്ചു. വര്‍ണ്ണ കാവടി, വാദ്യമേളങ്ങള്‍, ദഫ്മുട്ട്, കോല്‍ക്കളി, എന്നിവയുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. യൂഡിഎഫ് ഭാരവാഹികളായ എച് എം നൗഫല്‍, ആലിപരി പ്രദീപ്, അസ്മത്ത് അലി, എംഎസ് മുസ്തഫ, ആലുങ്ങല്‍ മൊയ്തീന്‍ഷാ, ആലുങ്ങല്‍ ദേവന്‍, ചിന്നക്കള്‍ മുഹ്‌സിന്‍, ചാലില്‍ ബഷീര്‍, രാമി അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!