തലക്കോട്ടുകര വിദ്യഎന്‍ജിനിയറിങ് കോളേജില്‍ ആരംഭിച്ച ഒറാക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. ഒറാക്കിള്‍ അക്കാദമി സൗത്ത് ഏഷ്യ മേധാവി അനുരാധ ശര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഒറാക്കിള്‍ പ്രോഗ്രാം മാനേജര്‍ നീമ സനീഷ്, വിദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ലാല്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ പി എന്‍ ഉണ്ണിരാജന്‍ ഐപിഎസ്, ട്രെയിനിങ് ആന്‍ഡ് പ്‌ളേസ്മെന്റ് ഹെഡ് ചാക്കോള പോള്‍ ജോണി, വിദ്യ പ്രിന്‍സിപ്പല്‍ ഡോ. സുനിത സി, അസോസിയേറ്റ് പ്രൊഫസര്‍ ഡോ സജയ് കെ ആര്‍ എന്നിവര്‍ സംസാരിച്ചു. ഉന്നത പഠനത്തിനും ഗവേഷണത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് വഴിതെളിയിക്കുന്നതാണ് പദ്ധതി. ഇ-സെന്റര്‍ ഡാറ്റാബേസുകള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ പ്രായോഗിക പരിചയം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പഠന-ഗവേഷണ കേന്ദ്രത്തില്‍, ഒറാക്കിള്‍ പഠന സ്രോതസ്സുകളും സോഫ്റ്റ്വെയര്‍ സേവനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ഉപയോഗിക്കാം.