ചൊവ്വന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ്-എസ്ഡിപിഐ ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ സി.പി.ഐ.എം. കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പതിനഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ കമറുദ്ദീന്‍ ജാഗ്രത സദസ്സില്‍ സിപിഐഎം പതാക ഏറ്റുവാങ്ങി.
കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിനു സമീപം നടന്ന സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ജില്ലാ കമ്മിറ്റിയംഗം എം.എന്‍.സത്യന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ എം എന്‍ മുരളീധരന്‍, എം ബി പ്രവീണ്‍, പി ജി ജയപ്രകാശ്, എം വി പ്രശാന്ത്, പി എം സുരേഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ് എന്നിവര്‍ സംസാരിച്ചു.



