29 C
Kunnamkulam
Monday, September 21, 2026
Home Bureaus Guruvayur വികസിതഭാരത് @ 2047 ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചു

വികസിതഭാരത് @ 2047 ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചു

29

ഗുരുവായൂര്‍മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് ഇക്കോണോമിക്‌സ് വിഭാഗവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് വിഷന്‍ വികസിതഭാരത് @ 2047 എന്ന ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചു. സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഗവേഷണത്തിലൂടയും, നൂതന സാങ്കേതികവിദ്യയിലൂടെയും എന്ന സെമിനാര്‍ പ്രമുഖ ധനതത്വശാസ്ത്രജ്ഞനും അമേരിക്കന്‍ പ്യൂറ്റോറിക്കോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ജസ്റ്റിന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. കോളേജ്ജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യ സ്‌കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ചാക്കോ ജോസ്. കുസാറ്റ് കൊച്ചി  സര്‍വ്വകലാശാലയിലെ ഡോ. സ്മിജു ഐ എസ്. എന്നിവര്‍ മോഡറേറ്റര്‍മാരായി. വിവിധ കോളേജ്കളില്‍ നിന്നും നിരവധി അധ്യാപകരും വിദ്യാത്ഥികളും പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ചു. ‘മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ദില്‍ നാ റോസ് കരസ്ഥമാക്കി. ധനതത്വ ശാസ്ത്ര വിഭാഗ ത്തിന്റെ മാസിക ദി എലിയേറ്റ് ന്റെ പ്രകാശനവും നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ സിസിറ്റര്‍ ഡോക്ടര്‍ ജെ ബിന്‍സി, എക്കോണമിക്‌സ് വകുപ്പ് മേധാവിയും സെമിനാര്‍ ഡയറക്ടറുമായ ഡോ : നീതു എസ്. അറക്കല്‍’ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!