വീട്ടില്‍ നിന്നും അണലിയെ പിടികൂടി

എടക്കഴിയൂര്‍ പഞ്ചവടി ക്ഷേത്രത്തിന് സമീപം വീട്ടില്‍ നിന്ന് അണലിയെ പിടികൂടി. പഞ്ചവടി കറുപ്പം വീട്ടില്‍ ഉസ്മാന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീടിന്റെ വാതിലിന് സമീപം കിടക്കുകയായിരുന്ന പാമ്പിനെ കണ്ട് വീട്ടുകാര്‍ ഭയന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിയച്ചതനുസരിച്ച് സ്‌നേക്ക് റെസ്‌ക്യൂവര്‍ വീരാന്‍കുട്ടി പള്ളിപറമ്പില്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു

ADVERTISEMENT