പട്ടിശ്ശേരി മഹാവിഷ്ണു ക്ഷേത്ര സമിതി നല്‍കിവരുന്ന വിഷ്ണുപ്രഭാ പുരസ്കാരം ചാലിശേരിയുടെ സ്വന്തം ഡോക്ടര്‍ രാമന് നമ്പീശന് സമര്‍പ്പിച്ചു. ക്ഷേത്രാങ്കണത്തില്‍ ട്രസ്റ്റി അഡ്വക്കേറ്റ് പി.പരമേശ്വരന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പുരസ്കാര സമര്‍പ്പണ ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് വി.കെ. വിജയന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രാമന് നമ്പീശനെ പൊന്നാടയണിയിച്ച് പുരസ്കാരം സമര്‍പ്പിച്ചു. അക്ഷരശ്ലോകരംഗത്തെ കുലപതിയായ മുതുപറമ്പത്ത് നാരായണന് നമ്പൂതിരി, ഒറവങ്കര ദാമോദരന്‍ നമ്പൂതിരി നമ്പീശനെ കുറിച്ചു തയ്യാറാക്കിയ മംഗള പത്രം വായിച്ചു. ഡോക്ടര്‍ രാമന് നമ്പീശന് മറുപടി പ്രസംഗം നടത്തി. ചടങ്ങിന് പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും മുല്ലമംഗലം നാരായണന് നമ്പൂതിരി നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം ഡോക്ടര്‍ പാഴൂര്‍ ദാമോദരന്‍ നമ്പൂതിരിയും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച കുചേലവൃത്തം കഥകളിയും ഉണ്ടായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ ആറ് പതിറ്റാണ്ട്കാലത്തെ നിസ്തുലമായ പ്രവര്‍ത്തനമാണ് രാമന് നമ്പീശനെ വിഷ്ണു പ്രഭാ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.



