കാണിപ്പയ്യൂര്‍ മനസ്സ് വിധവാ സംഘത്തിന്റെ നേതൃത്വത്തില്‍ വിഷു – ഈസ്റ്റര്‍ ആഘോഷവും അരി – പച്ചക്കറി കിറ്റ് വിതരണവും നടത്തി. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ മനസ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജയപ്രകാശ് ഇലവന്ത്രയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ്‌പോള്‍ പനക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നംകുളം നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥന്‍ അരി വിതരണം ഉദ്ഘാടനം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ സി.ഗിരീഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജിന്നി കുരുവിള വിഷു – ഈസ്റ്റര്‍ സന്ദേശം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ വിശ്വനാഥന്‍ ചുള്ളിയില്‍ അരി – പച്ചക്കറി കിറ്റ് വിതരണം നിര്‍വഹിച്ചു. ചടങ്ങില്‍ കുന്നംകുളം വൈ ഡബ്യു സി എ പ്രസിഡന്റ് പ്രിയ ജിന്നി മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അയ്യപ്പന്‍ പനങ്ങാട്ട്, മനസ്സ് വിധവാ സംഘം രക്ഷാധികാരി സത്യഭാമ വിശ്വനാഥന്‍, കുന്നംകുളം മുന്‍ പ്രസ്സ്‌ക്ലബ് പ്രസിഡന്റ് മഹേഷ് തിരുത്തിക്കാട്, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.ജി അനില്‍, ഓപ്പണ്‍ ഫോര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രദീപ് മാസ്റ്റര്‍, സംഗീത അധ്യാപകന്‍ ഷാജി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. വിധവാ സംഘം കുന്നംകുളം മേഖലാ പ്രസിഡന്റ് കുമാരി സ്വാഗതവും മനസ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ സുനിത ഷൈജന്‍ നന്ദിയും പറഞ്ഞു.