വിഷു വിപണന ചന്ത ആരംഭിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വിഷു വിപണന ചന്ത ആരംഭിച്ചു. ചാലിശ്ശേരി സെന്ററില്‍ കടവാരത്ത് ഷോപ്പിംഗ് സെന്ററില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ വിഷു ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പുളിയഞ്ഞാലില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു, പഞ്ചായത്ത് അംഗം സജിത ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ലത സണ്‍ഗുണന്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി, കുടുംബശ്രീ അംഗങ്ങള്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടനും കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണനും ചേര്‍ന്ന് കടവാരത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ രാമചന്ദ്രന്‍ കടവാരത്തിന് നല്‍കി നിര്‍വ്വഹിച്ചു.ചക്ക വറവ്, ചിപ്‌സ്, കൊള്ളി വറവ്, അരീരം, അവില്‍ വിളയിച്ചത്, ഉണ്ണിയപ്പം, മിക്‌സ്ചര്‍ ,പൊക്കുവട, ചമ്മന്തി പൊടി, വിവിധ തരം അച്ചാറുകള്‍, മുളക് പൊടി, മല്ലി പൊടി, സാമ്പാര്‍ പൊടി, പച്ചക്കറികള്‍, സോപ്പ് ഫിനോയില്‍, കട്‌ലറ്റ്, പരിപ്പ് വട, പായസം എന്നിവ വിഷു വിപണിയില്‍ ലഭ്യമാണ്. തിങ്കളാഴ്ച വിഷു ചന്ത സമാപിക്കും.

ADVERTISEMENT