പുന്ന വിശ്വഹിന്ദു പരിഷത്ത് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

പുന്ന വിശ്വഹിന്ദു പരിഷത്ത് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ദീപോജ്വലനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ സ്വാമി ശങ്കരവിശ്വാനന്ദ സരസ്വതി, ഹരിഹരന്‍ മാസ്റ്റര്‍, സ്വാമി ശങ്കരാനന്ദ സരസ്വതിയുടെ ശിഷ്യന്‍ അജയ് എന്നിവര്‍ പ്രഭാഷണം നടത്തി. ഗീതാ വിനോദ് സ്വാഗതവും ചാന്ദിനി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പി.എസ്. രവീന്ദ്രന്‍, വേണുഗോപാല്‍ കരിപ്പോട്ട്, പി.വിനോദ്, എം.എസ്. ഷിജു, ദിവാകരന്‍, സി.കെ.മനോജ്, ബാബു, ബാലസുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൗപര്‍ണിക പ്രാര്‍ത്ഥനയും ആര്യ ബാബു സുഭാഷിതവും ജിത ജ്യോതി വ്യക്തിഗീതാലാപനവും നടത്തി.തുടര്‍ന്ന് അന്നദാനവും ഉണ്ടായി

ADVERTISEMENT