കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ തണ്ണീര്‍പന്തല്‍ സജ്ജമാക്കി

കുന്നംകുളം നഗരസഭ നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ തണ്ണീര്‍പന്തല്‍ സജ്ജമാക്കി. ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. വെയിലേല്‍ക്കാതെ യാത്രികര്‍ക്ക് ബസ് കാത്തുനില്‍ക്കുന്നതിനും വേനല്‍ക്കാലത്ത് പൊതുജനങ്ങള്‍ക്ക് ദാഹജലം നല്‍കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് തണ്ണീര്‍ പന്തല്‍ ഒരുക്കുന്നത്. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെയും വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് തണ്ണീര്‍പന്തല്‍ ഒരുക്കിയത്. വൈസ് ചെയര്‍ പേര്‍സണ്‍ സൗമ്യ അനിലന്‍ അധ്യഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി സോമശേഖരന്‍, പി.എം സുരേഷ്, പി കെ ഷെബീര്‍, പ്രിയ സജീഷ്, സജിനി പ്രേമന്‍, കൗണ്‍സിലര്‍മാരായ ഗീതാ ശശി, രെജി ബിജു, നഗരസഭ ആരോഗ്യ വിഭാഗം സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എ.വിനോദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT