കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സന്ദേശ യാത്ര നടത്തി

കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സന്ദേശ യാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ നയിച്ച പദയാത്ര ആളൂര്‍ സെന്ററില്‍ കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍, ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പൊതുയോഗം ഡി.സി.സി. സെക്രട്ടറി പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ.സ്റ്റാന്‍ലി, ബ്ലോക്ക് ഭാരവാഹികളായ ജെയ്‌സണ്‍ ചാക്കോ, എന്‍.എ. നൗഷാദ്, അഡ്വ.പി.വി.നിവാസ്, എ.എം.മൊയ്തീന്‍, ജസ്റ്റിന്‍ കൂനംമൂച്ചി, മഹിള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT