വാക്ക് ഫോര്‍ ഗുരുവായൂര്‍ പദയാത്ര നടത്തി

നഗരസഭയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാക്ക് ഫോര്‍ ഗുരുവായൂര്‍ പദയാത്ര നടത്തി. എ ഐ സി സി സെക്രട്ടറി ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര പടിഞ്ഞാറെ നടയില്‍ സമാപിച്ചു. ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത്, തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ പി ഉദയന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത് കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുല്‍ ഗുരുവായൂര്‍ യു ഡി എഫ് നേതാക്ക് തുടങ്ങിര്‍ നേതൃത്വം നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പരസ്യമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രചരണം നടത്തിയ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും, മാനേജിംഗ് കമ്മറ്റി അംഗവും സത്യപ്രതിജ്ഞ ലംഘനം നടത്തി എന്നും അടിയന്തരമായി രാജിവക്കണമെന്നും ടി. എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT