ഒറ്റയിനി ആക്കിപറമ്പ് റോഡരുകിലെ തോട്ടില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ പിഴ ഇടാക്കി

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഒറ്റയിനി ആക്കിപറമ്പ് റോഡരുകിലെ തോട്ടില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ പുന്നയൂര്‍ പഞ്ചായത്ത് പിഴ ഇടാക്കി. മൂന്നു ചാക്കുകളിലായാണ് മാലിന്യം നിക്ഷേപിച്ചത്. പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ദേശീയ പാത നിര്‍മ്മാണ കരാര്‍ കമ്പനിയായ ശിവാലയയിലെ തൊഴിലാളികളാണ് മാലിന്യം തള്ളിയതെന്നു മനസിലാക്കി. ഇവര്‍ക്കെതിരെ ഇരുപതിനായിരം രൂപ പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് സെക്രട്ടറി കൈമാറി.

ADVERTISEMENT