കുന്നംകുളത്ത് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളം. പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത കുഴിയില്‍ നിന്നാണ് ദിവസങ്ങളായി വെള്ളം ഒഴുകിപ്പോകുന്നത്. കുടിവെള്ളം ലഭിക്കാതെ ജനം വലയുമ്പോഴാണ് അധികൃതരുടെ അനാസ്ഥ.കുഴിയെടുത്തതല്ലാതെ, പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കാനോ കുഴി മൂടാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെത്തുടര്‍ന്ന് കുഴിയില്‍ നിറയുന്ന വെള്ളം കവിഞ്ഞ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ഒഴുകിപ്പോകുന്നത്. വേനല്‍ കടുക്കുന്നതോടെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ചോര്‍ച്ച പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



