ഗുരുവായൂര്‍-പൊന്നാനി സംസ്ഥാന പാതയിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതുമായി ബന്ധപെട്ട പ്രവര്‍ത്തികള്‍ അശാസ്ത്രീയമെന്ന ആരോപണവുമായ് കോണ്‍ഗ്രസ്സ് രംഗത്ത്. വടക്കേക്കാട് നായരങ്ങാടിയില്‍ നിന്ന് മുക്കിലപീടിക വരെ ദിവസങ്ങളായി തുടരുന്ന ജോലികളാണ് അശാസ്ത്രീയമെന്ന ആക്ഷേപമുയരുന്നത്. പൈപ്പ് ലൈന്‍ മാറ്റുന്നതിന് കുഴിച്ചെടുക്കുന്ന മണ്ണ് നിരുത്തരവാദപരമായ രീതിയില്‍ റോഡില്‍ തന്നെ നിക്ഷേപിക്കുന്നത് മൂലം ഇരുചക്രവാഹന കാല്‍നടയാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് വലിയ ബുദ്ധിമുട്ട് ആണ് അനുഭവപെടുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് കാന വൃത്തിയാക്കാനുള്ള നടപടിയും റോഡ് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള പ്രവൃത്തിയും സ്വീകരിക്കണമെന്നും ബ്ലോക്ക് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ ഹസ്സന്‍ തെക്കേപാട്ടയില്‍ ആവശ്യപ്പെട്ടു. ഇതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വലിയ രീതിയിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.
Home Bureaus Punnayurkulam വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റല്‍ അശാസ്ത്രീയം; കോണ്‍ഗ്രസ്സ് പ്രതിഷേധം