കടവല്ലൂര്‍ കരിക്കാട് സ്‌കൂളിനു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. 4 ദിവസം മുന്‍പാണ് പൈപ്പ് പൊട്ടിയത്. ലിറ്റര്‍ കണക്കിനു വെള്ളമാണു കാനയിലേക്ക് ഒഴുകുന്നത്. ആധുനിക രീതിയില്‍ പുതുക്കി നിര്‍മി ച്ച റോഡിന്റെ അരികിലാണു പൈപ്പ് പൊട്ടിയിരിക്കുന്നത്. അറ്റകുറ്റ പണികള്‍ക്കായി ആധുനിക രീതിയില്‍ നിര്‍മ്മാണം നടത്തിയ റോഡ് വീണ്ടും പൊളിക്കേണ്ടതായി വരും. അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലം പാഴാകുന്നത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.