‘സ്‌നേഹ തണ്ണീര്‍കുടം’ തൃശൂര്‍ ജില്ലയിലെ സമാപനം കുന്നംകുളത്ത് നടന്നു

പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കുന്നതിനായി പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന സ്‌നേഹ തണ്ണീര്‍കുടം പദ്ധതികളുടെ തൃശൂര്‍ ജില്ലയിലെ സമാപനം കുന്നംകുളത്ത് നടന്നു. ബ്ലോക്ക് റോഡിലെ കരുണാലയം ആശ്വാസ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അമല്‍ ജോയ്, പദ്ധതിയുടെ ബ്രോഷര്‍ സിസ്റ്റര്‍ എലിസബത്തിന് കൈമാറി. ജില്ലാ ജോ.സെക്രട്ടറി ഡെന്നീസ് മങ്ങാട് പദ്ധതി വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി വിഷ്ണു എന്‍.എം, ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജന്‍ കുന്നംകുളം, യുവ എഴുത്തുക്കാരന്‍ വിഷ്ണു കിടങ്ങൂര്‍, സിസ്റ്റര്‍ ലൂമിയ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT