വടക്കേ കോട്ടോല്‍ നയന്‍സ്റ്റാര്‍ നഗറിലെ സ്റ്റാര്‍ഗാങ് ക്ലബും സ്റ്റാര്‍ഗാങ് ബാലവേദിയും പ്രകൃതി സംരക്ഷണ സംഘവും സംയുക്തമായി വേനലില്‍ അലയുന്ന പറവകള്‍ക്ക് ദാഹജലമൊരുക്കി. രാധിക ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി എന്‍. ഷാജി തോമസ് അധ്യക്ഷനായി. ക്ലബ് ഭാരവാഹി കെ.കെ. നിഖില്‍, ബാലവേദി അംഗങ്ങളായ എം.എല്‍. അമേയ, രവനീത് കൃഷ്ണ, എം.വി. ദക്ഷന്‍, എം.വി. അമിക, എം.എല്‍. അമിതവ്, പവന്‍ കൃഷ്ണന, എം.എം. നൈക എന്നിവര്‍ പറവകള്‍ക്കായി ഒരുക്കിയ മണ്‍കലത്തിലേക്ക് വെളളം പകര്‍ന്നു. ചടങ്ങില്‍ നയന്‍സ്റ്റാര്‍ നഗറിലെ മുഴുവന്‍ വീടുകളിലും പക്ഷികള്‍ക്ക് ദാഹജലമൊരുക്കുന്നതിനായുളള പാത്രങ്ങള്‍ കൈമാറി.