വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

കേരള ആയുര്‍വേദ തൊഴിലാളി യൂണിയന്‍ (സിഐടിയു) വിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള സംസ്ഥാന കമ്മിറ്റി വാഹന പ്രചരണ ജാഥക്ക് കുന്നംകുളം നഗരത്തില്‍ സ്വീകരണം നല്‍കി. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ എഫ് ഡേവിസ് അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ കെഎടിയു സംസ്ഥാന സെക്രട്ടറി എം രാമചന്ദ്രന്‍ ഗുരുക്കള്‍ ,വൈസ് ക്യാപ്റ്റന്‍ കെഎടിയു സംസ്ഥാന ട്രഷറര്‍ എന്‍ പി സുരേഷ് കുമാര്‍, ജാഥാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.19ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേരള ആയുര്‍വേദ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20നാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച്. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പാരമ്പര്യ വൈദ്യ മേഖലയെ സംരക്ഷിക്കുക, നാട്ടുവൈദ്യ കൗണ്‍സില്‍ രൂപീകരിക്കുക, പാരമ്പര്യ വൈദ്യന്മാര്‍ക്കും കളരി ഗുരുക്കന്മാര്‍ക്കും രജിസ്ട്രേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

ADVERTISEMENT