കൊടുങ്ങല്ലൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ഭരണഘടനക്ക് രൂപം നല്‍കിയ ഡോ. ബി. ആര്‍ അംബേദ്കറെ അവഹേളിച്ചവര്‍ക്ക് ഇന്ത്യന്‍ ജനത മാപ്പ് തരില്ലെന്ന് വെല്‍ ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി. ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വക്കെറ്റ് കെ.എസ്. നിസാര്‍ നയിച്ച ജയ് ഭീം നൈറ്റ് മാര്‍ച്ച് കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ഉമൈറ കെ.എസ് അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ പ്രശാന്ത് ഈഴവന്‍, ബി എസ് പി സംസ്ഥാന കോഡിനേറ്റര്‍ സുബ്രഹ്‌മണ്യന്‍ പി.കെ, യുവകവിയും എഴുത്തുകാരനുമായ കണ്ണന്‍ സിദ്ധാര്‍ത്ഥ്, എസ്.സി എസ്.ടി. ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. നിഖില്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വടക്കേ നടയില്‍ നിന്നും ആരംഭിച്ച നൈറ്റ് മാര്‍ച്ച് നഗരം ചുറ്റി പ്രൈവറ്റ് ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ നേതാക്കളായ ടി.എം. കുഞ്ഞിപ്പ, സരസ്വതി വലപ്പാട്, സുഹൈബ് അലി, സുലേഖ അസീസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT