സാഹോദര്യ പദയാത്ര നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാഹോദര്യ പദയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുസ്തഫ കമാല്‍ ജാഥ ക്യാപ്റ്റന്‍ ആയിട്ടാണ് പനന്തറ സെന്ററില്‍ നിന്ന് പദയാത്ര ആരംഭിച്ചത്. സെക്രട്ടറി ഒ.കെ.റഹീം, ജാഥാ ക്യാപ്റ്റന് പതാക കൈമാറി. പഞ്ചായത്ത് സെക്രട്ടറി സാദിഖ് തറയില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ കുറ്റിയാട്ടയില്‍ നന്ദി പറഞ്ഞു. സൈനുദ്ദീന്‍ ഫലാഹി, അഡ്വക്കറ്റ് യൂസഫ്, അബ്ദുസമദ് അണ്ടത്തോട്, സാദിഖ് തറയില്‍, കരീം മടുവത്തയില്‍, ഹനീഫ കുറ്റിയാട്ടയില്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ പ്രസംഗിച്ചു.

ADVERTISEMENT