വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു

വംശീയത, ഹിന്ദുത്വ രാഷ്ട്രീയം ഫാസിസ്റ്റ് കാലത്ത് അംബേദ്കറെ വായിക്കുന്നു എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. തെന്നിലാപുരം രാധാകൃഷ്ണന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടിസംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.സി.എസ്.ടി ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. നിഖില്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ് നിസാര്‍ അധ്യക്ഷത വഹിച്ചു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ഉമൈറ കെ.എസ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT