ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീതിയേറിയ ഫുട്ഓവര്‍ബ്രിഡ്ജ് സ്ഥാപിച്ചു

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീതിയേറിയ ഫുട്ഓവര്‍ബ്രിഡ്ജ് സ്ഥാപിച്ചു. സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇടതു ഭാഗത്താണ് പുതിയ മേല്‍പാലം. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാന്‍ ഇപ്പോള്‍ സ്റ്റേഷന്റെ വടക്കേയറ്റത്തായി വീതി കുറഞ്ഞ ഫുട്ഓവര്‍ ബ്രിഡ്ജ് മാത്രമാണുള്ളത്.

ഇതിനു പരിഹാരമായി പുതിയ മേല്‍പാലം വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. റെയില്‍വേ ചീഫ് പ്രോജക്ട് മാനേജര്‍ കണ്ണന്‍, ഡപ്യൂട്ടി മാനേജര്‍ മാരിമുത്തു, കോണ്‍ട്രാക്ടിങ് കമ്പനിയായ ലീ ബില്‍ഡേഴ്‌സ് എം.ഡി. ബാബു തോമസ്, സി.ഇ.ഒ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആരംഭിച്ച ജോലി വൈകിട്ട് പൂര്‍ത്തിയായി. 6 മീറ്റര്‍ വീതിയുള്ള മേല്‍പാലത്തിന്റെ പടികളുടെ നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ യാത്രക്കാര്‍ക്ക് ഉപയോഗിച്ചു തുടങ്ങാം.

ADVERTISEMENT