ഞായറാഴ്ച്ച പുലര്‍ച്ചയുണ്ടായ ശക്തമായ കാറ്റില്‍ കൊച്ചന്നൂര്‍, ചമ്മന്നൂര്‍ ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം. ചമ്മന്നൂര്‍ അറക്കല്‍ മുജീബ്, അബ്ദു ഷനോജ്, എരണ്ടക്കാട്ടയില്‍ കാദര്‍, കൈപ്പടയില്‍ മുസ്തഫ, മുപ്പടയില്‍ റഫീഖ്, പരത്തിവളപ്പില്‍ ചന്ദ്രന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപകമായി കൃഷി നാശം ഉണ്ടായത്. അറക്കല്‍ മുജീബിന്റെ വിളവെടുക്കാറായ വിവിധ ഇനങ്ങളിലുള്ള 300 ഓളം വാഴകളും, കായ്്ച്ചുനില്‍ക്കുന്ന ജാതിമരങ്ങളും, കവുങ്ങുകളുമാണ് ഒടിഞ്ഞു വീണത്. ഓടിട്ട കോര്‍ട്ടേഴ്‌സിന് മുകളിലേക്ക് തെങ്ങ് വീണ് ഓടുകള്‍ തകര്‍ന്നു. ചുമരിനും നാശനഷ്ടം സംഭവിച്ചു. ചമ്മന്നൂര്‍ ഷനോജ് അബ്ദുവിന്റെ വീട്ടിലെ നിരവധി വാഴ, കവുങ്ങ്, ജാതി , മാവ് എന്നിവയും ഒടിഞ്ഞു വീണു.