കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ഗൃഹനാഥന് പരിക്ക്

പുന്നയൂര്‍ക്കുളത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ഗൃഹനാഥന് പരിക്ക്. ചെറായി മനിയില്‍ 64 വയസ്സുള്ള മോഹനാണ് പരിക്കു പറ്റിയത്. പുഴിക്കളയില്‍ പച്ചക്കറി കടയിലെ തൊഴിലാളിയാണ് മോഹനന്‍. വെള്ളിയാഴ്ച്  രാത്രി ഒമ്പതോടെ കടയില്‍ നിന്ന് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. കട അടച്ച് മകനോടൊപ്പം ബൈക്കില്‍ വരികയായിരുന്ന ഇവരുടെ ബൈക്കിന് കുറുകെ ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപത്തു വെച്ചാണ് കാട്ടുപന്നി ചാടിയത്.

ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. തലക്കും കാലിനും പരിക്ക് പറ്റിയ മോഹനെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം മൂലം രാത്രിയില്‍ പുറത്തിറങ്ങുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.

ADVERTISEMENT