കടവല്ലൂര്‍ കല്ലുംപുറം ചാലിശ്ശേരി റോഡില്‍ ഇ.എം.എസ് നഗറില്‍ സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി. ഐ രാജേന്ദ്രന്റെ നിര്‍ദേശ പ്രകാരം ഷൂട്ടിങ്ങില്‍ പ്രത്യേക പരിശീലനം നേടിയ നെല്‍സണ്‍ പി. എഫ് , സഹായി ജെറോം ജസ്റ്റിന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. പരിസരപ്രദേശങ്ങളില്‍ കാട്ടു പന്നികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.