31 C
Kunnamkulam
Thursday, November 5, 2026
Home Uncategorized കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

94

കടവല്ലൂര്‍ കല്ലുംപുറം ചാലിശ്ശേരി റോഡില്‍ ഇ.എം.എസ് നഗറില്‍ സ്വകാര്യ  വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി. ഐ രാജേന്ദ്രന്റെ നിര്‍ദേശ പ്രകാരം ഷൂട്ടിങ്ങില്‍ പ്രത്യേക പരിശീലനം നേടിയ നെല്‍സണ്‍ പി. എഫ് , സഹായി ജെറോം ജസ്റ്റിന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. പരിസരപ്രദേശങ്ങളില്‍ കാട്ടു പന്നികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!