ഗുരുവായൂര്‍ കോട്ടപ്പടിയില്‍ കൃഷിയിടത്തിലേക്ക് കാട്ടുപന്നിയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇരിങ്ങപുറം മാന്റെടത്ത് ബാലന്റെ കൃഷിയാണ് ശനിയാഴ്ച്ച രാത്രിയില്‍ വ്യാപകമായി നശിപ്പിച്ചത്. 25 സെന്റ് സ്ഥലത്തെ കൂവ, കുമ്പളം, തണ്ണിമത്തന്‍, കൊള്ളിക്കിഴങ്ങ്, വിലപിടിപ്പുള്ള വാത്താങ്കര ചീര, മഞ്ചേരി കുള്ളന്‍ വാഴ എന്നിങ്ങനെയുള്ള കൃഷികളാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്. കൃഷിവകുപ്പ് ഉള്‍പ്പെടെ അധികൃതര്‍ക്ക പരാതി നല്‍കുമെന്ന് ബാലന്‍ പറഞ്ഞു