വേലൂരില്‍ കര്‍ഷകര്‍ക്ക് ശല്യമായിരുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വേലൂര്‍ ഗ്രാമ പഞ്ചായത്തില്‍ കാട്ടുപന്നിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കര്‍ഷകരുടെയും, വനം വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണ സമിതി യോഗം ചേര്‍ന്ന് പ്രസിഡന്റ് ടി.ആര്‍ ഷോബി കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിന് ഉത്തരവിടുകയും ഷൂട്ടര്‍മാരെ നിശ്ചയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ഏറെ പരിശ്രമത്തിനൊടുവിലാണ് പന്നികളെ വെടിവെച്ചുകൊന്നത്.