പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വിന്റര്‍ നാലിയ കരോള്‍ റോഡ് ഷോ വിസ്മയം തീര്‍ത്തു

പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വിന്റര്‍ നാലിയ കരോള്‍ റോഡ് ഷോ കാണികള്‍ക്ക് വിസ്മയം തീര്‍ത്തു.
വൈകീട്ട് 6 മണിക്ക് പള്ളിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പഴഞ്ഞി അങ്ങാടി ചുറ്റി രാത്രി 10.30ന് സമാപിച്ചു. വ്യത്യസ്ഥതയാര്‍ന്ന പ്ലോട്ടുകള്‍, വാദ്യ മേളങ്ങള്‍, എന്നിങ്ങനെ വിസ്മയ കാഴ്ചകളുടെ ഒരു പുത്തന്‍ അനുഭവമാണ് റോഡ് ഷോ സമ്മാനിച്ചത്. ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാകൂട്ടങ്ങളുടെയും, സംഘടനകളുടെയും, സഹകരണത്തോടെയാണ് കരോള്‍ വിരുന്ന് ഒരുക്കിയത്. ഇടവക വികാരി റവ. അനു ഉമ്മന്‍, ട്രസ്റ്റി ഡെന്നി വി. കെ, സെക്രെട്ടറി സാം മോണ്‍സി, ജോയിന്റ് ട്രസ്റ്റി രാജു. റ്റി. ജി, പ്രോഗ്രാം കണ്‍വീനര്‍ ഡെന്‍സ്റ്റിന്‍ ഡെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT