അരിയന്നൂരില്‍ വീടിന് തീപിടിച്ചു; വീട്ടമ്മയ്ക്ക് പൊള്ളലേറ്റു

അരിയന്നൂരില്‍ വീടിന് തീപിടിച്ചു. കണ്ടാണശ്ശേരി പഞ്ചായത്തിലെ അരിയന്നൂര്‍ മമ്മസ്രായില്ലാത്ത് ആയിഷയുടെ വീട്ടിനാണ് തീ പിടിച്ചത്. വീടിനോട് ചേര്‍ന്നിട്ടുള്ള അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതിനോട് ചേര്‍ന്നുള്ള വിറകുപുരയിലേക്ക് തീ പടര്‍ന്നതോടെ ആളി പടരുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ ആയിഷ ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസം. തീ അണക്കാനുള്ള ശ്രമത്തിനിടയില്‍ ആയിഷയുടെ ഇരുകൈകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുവായൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

ADVERTISEMENT