കേരള ഫുട്‌ബോള്‍ അസോസിയേഷനും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി നടത്തുന്ന വനിത ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ക്ക് കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ തൃശൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് സി.സുമേഷ് മേള ഉദ്ഘാടനം ചെയ്തു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസ് അധ്യക്ഷത വഹിച്ചു.
മാര്‍ച്ച് ഒന്നു വരെ വിവിധ ദിവസങ്ങളിലായാണ് കേരളത്തിലെ വനിതാ ഫുട്‌ബോള്‍ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. 6 ടീമുകളാണ് പങ്കെടുക്കുന്നത്. രാവിലെ 8.30നും വൈകിട്ടു 3.30നുമായി ആകെ 30 മത്സരങ്ങളാണ് ഉള്ളത്. ഗോകുലം കേരള എഫ്‌സി, ലോര്‍ഡ്‌സ് എഫ്എ, കേരള യുണൈറ്റഡ് എഫ്‌സി, ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്, നവാഗതരായ അളഗപ്പ എഫ്‌സി, സിറ്റി ക്ലബ് ചാലക്കുടി എന്നീ ടീമുകളാണു മത്സരിക്കുന്നത്.