യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്സാപ്പില്‍ അയച്ച് നല്‍കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. എടക്കഴിയൂര്‍ വട്ടംപറമ്പില്‍ ഇമ്രാജ് (37) നെയാണ് വടക്കേകാട് പൊലീസ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നു അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 30 കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ യുവതി പരാതി നല്‍കിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. ഇതേ തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ ഇമ്രാജ് കോഴിക്കോട് എയര്‍പോട്ടില്‍ വന്നിറങ്ങിയപ്പോഴാണ് പിടികൂടിയത്. എസ്എച്ച്ഒ എം.കെ.രമേഷ്, സി.ബിന്ദുരാജ്, പ്രതീഷ്, പ്രജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Home Bureaus Punnayurkulam യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതി അറസ്‌റ്റിൽ