വേലൂര്‍ ഗ്രാമപഞ്ചായത്ത് വനിത കലോല്‍സവം ഉദ്ഘാടനം നടത്തി

വേലൂര്‍ ഗ്രാമപഞ്ചായത്തിലെ വനിത കലോല്‍സവം വേലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തൃശ്ശൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍സണ്‍, വികസന കാര്യ ചെയര്‍മാന്‍ ജോയ് സി എഫ് , ക്ഷേമ കാര്യ ചെയര്‍ പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍ , മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ അംഗണവാടി പ്രവര്‍ത്തകര്‍ , ആശ വര്‍ക്കര്‍മാര്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ , കുടുംബ ശ്രീ അംഗങ്ങള്‍ തുടങ്ങി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള വനിതകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു .

 

 


ADVERTISEMENT