ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ സാംസ്ക്കാരികോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ സാംസ്കാരികോത്സവം ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് അദ്ധ്യക്ഷയായി. എഴുത്തുക്കാരി സ്മിത കോടനാട് മുഖ്യ പ്രഭാഷണം നടത്തി. കുന്നംകുളം നഗരസഭ ചെയര്പേഴ്സന് സീതാ രവീന്ദ്രന് മുഖ്യാതിഥിയായി. വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെയും, 1995- 2020 വരെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായിരുന്ന വനിതകളെയും ചടങ്ങില്‍ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,നിര്‍വഹണ ഉദ്ദ്യോഗസ്ഥര്‍, ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്ത് വനിതാ ജനപ്രതിനിധികള്‍, എട്ട് പഞ്ചായത്തില്‍ നിന്നുള്ള വിവിധ മേഖലയിലെ വനിതകള്‍ തുടങ്ങിയവര്‍ വനിതാ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി. എല്ലാ പഞ്ചായത്തില്‍ നിന്നും വിവിധങ്ങളായ കലാപരിപാടികളുടെ അവതരണവും നടന്നു.