കടലില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കാണാതെയായി. എങ്ങണ്ടിയൂര്‍ ഏത്തായി സ്വദേശി കരുപ്പയില്‍ വിജീഷി(53)നെയാണ് കടലില്‍ കാണാതായത്. ഇയാള്‍ക്കായി ഫിഷറീസ് പോലീസും കോസ്റ്റല്‍ പോലീസും തിരച്ചില്‍ നടത്തുകയാണ്. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. ചേറ്റുവ അഴിമുഖത്തു നിന്നും പടിഞ്ഞാറുമാറി അഞ്ചങ്ങാടി വളവിന് പടിഞ്ഞാറ് 10 കിലോമീറ്റര്‍ അകലെ വെച്ചാണ് ശിവശക്തി ഫൈബര്‍ വഞ്ചിയില്‍ നിന്ന് വിജീഷ് കടലിലേക്ക് വീണത്.



